രാമപുരം കോളജില്‍ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ആഡോണ് കോഴ്സ്
1600889
Sunday, October 19, 2025 5:52 AM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റും തിരുവനന്തപുരം കെല്‍ട്രോണുമായി ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ചു. 2026 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി തൊഴില്‍ ഉറപ്പ് നല്കുന്ന ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ആഡോണ് കോഴ്സ് ആരംഭിക്കുന്നതിനാണ് ധാരണാപത്രം ഒപ്പുവച്ചത്.
പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ കെല്‍ട്രോണ്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആദിത്യ രാജില്‍നിന്നു ധാരണാപത്രം ഏറ്റുവാങ്ങി. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ജോസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.