പാ​ലാ: ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി മൂ​ലം ത​ക​ര്‍​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡു​ക​ള്‍ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നാ​യി പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. 2025-26 വ​ര്‍​ഷ​ത്തെ വെ​ള്ള​പ്പൊ​ക്ക നി​വാ​ര​ണ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍​നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ക്കൊ​മ്പി​ല്‍-​പ​രു​ന്ത​നാ​നി റോ​ഡ്, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ ചു​ങ്ക​പ്പു​ര-​അ​മ്പാ​റ ച​പ്പാ​ത്ത് റോ​ഡ്, മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലെ വാ​ക​ക്കാ​ട്-​ത​ഴ​ക്ക​വ​യ​ല്‍ റോ​ഡ്, രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളിലാ​പ്പി​ള്ളി-​ഏ​ഴാ​ച്ചേ​രി പ​ള്ളി റോ​ഡ്, കീ​ത്താ​പ്പി​ള്ളി-​കു​രു​മ​റ്റം റോ​ഡ് എ​ന്നി​വ​യ്ക്ക് പ​ത്തു ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.