കോ​ട്ട​യം: വി​ദ്യാ​ര്‍​ഥി​യെ യു​വാ​വ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന പതിനാലുകാരനെ​യാ​ണ് പ്ര​ദേ​ശ​വാ​സി​യാ​യ കൊ​ട്ടാ​ര​ത്തി​ല്‍ ഫൈ​സ​ല്‍ (38) മ​ര്‍​ദി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ കു​മ്മ​നം അ​മ്പൂ​ര​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

ഫു​ട്ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് ഫൈ​സ​ലി​ന്‍റെ വീ​ടി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് വീ​ണു. കു​ട്ടി പ​ന്തെ​ടു​ക്കാ​ന്‍ പോ​യ വ​ഴി ഫൈ​സ​ലി​ന്‍റെ മ​ക​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചു നി​ല​ത്തു​വീ​ണു. മ​ക​ന്‍ വീ​ഴു​ന്ന​ത് കണ്ട ഫൈസൽ പ​ന്തെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​യു​ടെ ക​ഴു​ത്തി​നു കു​ത്തി​പ്പി​ടി​ക്കു​ക​യും ത​ല​യ്ക്കി​ടി​ക്കു​ക​യും ചെ​യ്തെന്നും. കു​ട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ക​രി​ങ്ക​ല്ലുകൊ​ണ്ട് എ​റി​ഞ്ഞെന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​ദ്യാ​ര്‍​ഥി​യെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​മ​ര​കം പോ​ലീ​സി​ലും ചൈ​ല്‍​ഡ് ലൈ​നി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.