ഗാ​​ന്ധി​​ന​​ഗ​​ർ: യു​​വാ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി മ​​ര്‍ദി​​ക്കു​​ക​​യും കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന 5000 രൂ​​പ​​യും 20,000 രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന മൊ​​ബൈ​​ല്‍ ഫോ​​ണും ക​​വ​​രു​​ക​​യും ചെ​​യ്ത കേ​​സി​​ലെ പ്ര​​തി​​ക​​ളെ ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

പ​​ന​​ച്ചി​​ക്കാ​​ട്, പൂ​​വ​​ന്തു​​രു​​ത്ത് സ്വ​​ദേ​​ശി​​ക​​ളാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. പൂ​​വ​​ന്തു​​രു​​ത്ത് സ്വ​​ദേ​​ശി ക​​ടു​​വാ​​ക്കു​​ളം പു​​ത്ത​​ൻ​​പ​​റ​​മ്പ് വി​​കാ​​സ് (25) പ​​ന​​ച്ചി​​ക്കാ​​ട് മൂ​​ലേ​​ടം ഇ​​ല്ലി​​പ്പ​​റ​​മ്പി​​ൽ രാ​​ഹു​​ൽ (38 ), പൂ​​വ​​ന്തു​​രു​​ത്ത് പ​​ള്ളം ഭാ​​ഗ​​ത്ത് പ​​ന​​യി​​ൽ ജി​​ഷ്ണു (30) പൂ​​വ​​ന്തു​​രു​​ത്ത് സൗ​​പ​​ർ​​ണി​​ക രൂ​​പ​​ക് വി​​ജ​​യ​​ൻ (39) എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ ടി. ​​ശ്രീ​​ജി​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​സ്ഐ ജ​​യ​​പ്ര​​കാ​​ശ് എ​​ന്‍., ബി​​ജു​​മോ​​ന്‍ ആ​​ര്‍.,

എ​​സ്‌​​സി​​പി​​ഒ ര​​ഞ്ജി​​ത്ത് ടി.​​ആ​​ര്‍., സി​​പി​​ഒ​​മാ​​രാ​​യ അ​​നൂ​​പ്‌ പി.​​ടി., ശ്രീ​​നി​​ഷ് ത​​ങ്ക​​പ്പ​​ന്‍, വേ​​ണു​​ഗോ​​പാ​​ല്‍ എ.​​എ​​ന്‍. എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ പോ​​ലീ​​സ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​ക​​ളെ റി​​മാ​​ന്‍ഡ് ചെ​​യ്തു.​​പ്ര​​തി​​ക​​ളാ​​യ ജി​​ഷ്ണു​​വി​​നും വി​​കാ​​സി​​നു​​മെ​​തി​​രേ ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​നി​​ൽ കേ​​സു​​ക​​ൾ നി​​ല​​വി​​ലു​​ണ്ട്.