ഉഴവൂർ ബ്ലോക്ക് കേരളോത്സവം
1600887
Sunday, October 19, 2025 5:52 AM IST
വെളിയന്നൂർ: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബ്ലോക്ക് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, വന്ദേമാതരം വിഎച്ച്എസ്സി പ്രിൻസിപ്പൽ ആർ. ജയേഷ്, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ, എസ്.വി. മുകുൾ എന്നിവർ പ്രസംഗിച്ചു.
ബാസ്കറ്റ്ബോൾ മത്സരം ഇന്ന് 8.30ന് കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലും എട്ടിന് ക്രിക്കറ്റ് മത്സരം കാണക്കാരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ഒൻപതിന് അത്ലറ്റിക്സ് വെളിയന്നൂർ വന്ദേമാതരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. ഷട്ടിൽ ബാഡ്മിന്റൺ ഉച്ചകഴിഞ്ഞ് മൂന്നിന് ഉഴവൂർ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
നാളെ പത്തിന് നീന്തൽ മത്സരങ്ങൾ തോപ്പൻസ് അക്കാദമിയിൽ നടക്കും. 21ന് 1.30 ന് ചെണ്ടമേളം മത്സരം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തും നടക്കും.