കാഞ്ഞിരപ്പള്ളിയിൽ റോഡുകളുടെ റീടാറിംഗിന് 1.60 കോടി
1600545
Friday, October 17, 2025 10:54 PM IST
കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് 1.60 കോടി രൂപ അനുവദിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്നാംമൈല്‍-കോഴിയാനി റോഡ് (10 ലക്ഷം), അടിച്ചിലാവ് മിഷന് പറമ്പ് റോഡ് (10 ലക്ഷം), ആല്മാവ്-മരുതോലിപ്പടി റോഡ് (10 ലക്ഷം), പുത്തന്‍പള്ളിപ്പടി-ഗവൺമെന്റ് ആശുപത്രിപ്പടി റോഡ് (10 ലക്ഷം), തവിട്ടനാംകുഴി-കുറുങ്കണ്ണി റോഡ് (10 ലക്ഷം), തമ്പലക്കാട്-തൊണ്ടുവേലി റോഡ് (അഞ്ച് ലക്ഷം), പൂതക്കുഴി-ചെക്ക്ഡാം റോഡ് (10 ലക്ഷം), വാഴൂര്‍ പഞ്ചായത്തിലെ പാറാംതോട്-കളപ്പുരയിടം റോഡ് (10 ലക്ഷം), കാപ്പുകാട് പേര്‍ഷ്യന്‍ കോളനി-പതിനഞ്ചാംമൈല്‍ (10 ലക്ഷം), പ്രസ്പടി-മുട്ടമ്പലം റോഡ് (അഞ്ച് ലക്ഷം), മര്‍ത്തോമ്മാ പള്ളി കോണേക്കടവ് റോഡ് (10 ലക്ഷം), ചിറക്കടവ് പഞ്ചായത്തിലെ ചേപ്പുംപാറ-ആനക്കയം റോഡ് (10 ലക്ഷം), നെടുങ്കുന്നം പഞ്ചായത്തിലെ കൊച്ചോലി-മുക്കവല റോഡ് (10 ലക്ഷം), വെള്ളാവൂര്‍ പഞ്ചായത്തിലെ എട്ടാംമൈല്‍-വട്ടക്കാവ് റോഡ് (10 ലക്ഷം), കോത്തലപ്പടി-പുത്തന്‍പീടിക റോഡ് (10 ലക്ഷം), ഷാജിസദനം മുണ്ടോലിക്കടവ് റോഡ് (10 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.