ചെമ്പിന്റെ ഫോട്ടോഗ്രഫർ വിജയന്റെ ജീവൻ രക്ഷിക്കാൻ ഗ്രാമം കൈകോർക്കും
1592347
Wednesday, September 17, 2025 7:28 AM IST
വൈക്കം: ചെമ്പിന്റെ ഗ്രാമകാഴ്ചകളും കായൽ മനോഹാരിതയും ഒപ്പിയെടുത്ത് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചെമ്പിന്റെ പ്രിയഫോട്ടോഗ്രഫർ കെ.ബി. വിജയന്റെ ചികിത്സയ്ക്കായി ചെമ്പ് ഗ്രാമംകൈകോർക്കുന്നു.
രക്താർബുദബാധയെത്തുടർന്നു ചികിത്സയ്ക്കു വിധേയനായ വിജയന് രക്താർബുദത്തെ തത്കാലത്തേക്കു പ്രതിരോധിക്കാനായെങ്കിലും രോഗം പൂർണമായി മാറ്റണമെങ്കിൽ മജ്ജ മാറ്റിവയ്ക്കേണ്ടത് അനിവാര്യമാണെന്നു ഡോക്ടർ പറഞ്ഞു. തികച്ചും നിർധനനായ വിജയന് കൂട്ടായി ഭാര്യ മാത്രമേയുള്ളൂ.
മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ലക്ഷങ്ങൾ ചെലവുവരും. ചെമ്പിന്റെ ഖ്യാതി പുറംലോകത്തെത്തിച്ച കലാകാരന്റെ ജീവൻ തിരിച്ചുപിടിക്കാൻ സുമനസുകളുടെ സഹായം തേടാൻ ചികിത്സാ സഹായനിധി രൂപീകരിക്കാൻ ശ്രമം നടന്നുവരികയാണെന്നു പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, വൈസ് പ്രസിഡന്റ് കെ.കെ. രമേശൻ എന്നിവർ പറഞ്ഞു.
K.B. vijayan, A/C No. 2013962108, IFSC CODE. CBIN0280958.