സെക്രട്ടറിയും എൻജിനിയറുമില്ല; വെള്ളൂർ പഞ്ചായത്തിൽ നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിൽ
1592342
Wednesday, September 17, 2025 7:28 AM IST
വെള്ളൂർ: വെള്ളൂർ പഞ്ചായത്തിൽ സെക്രട്ടറിയും പൊതുമരാമത്ത് എൻജിനിയറുമില്ലാത്തതിനാൽ നിർമാണ പ്രവർത്തങ്ങൾ അവതാളത്തിലായി. സെക്രട്ടറിയും എൻജിനിയറുമില്ലാതായിട്ട് രണ്ടു മാസമായി.
റോഡ് അറ്റകുറ്റപ്പണി, കെട്ടിടനിർമാണം തുടങ്ങിയവ നിർവഹണ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പൂർത്തിയാക്കാനാകുന്നില്ലെ ന്നു പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് ചെയ്തു തീർക്കേണ്ട നിരവധി ജോലികളാണ് മുടങ്ങിയത്.
ഒട്ടുമിക്ക ഗൃഹനിർമാണവും പ്രതിസന്ധിയിലായി. ഓവർസിയർ തസ്തികയിൽ ആവശ്യത്തിന് ആളില്ലാത്തതിനാൽ അതുമൂലവും പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ പഞ്ചായത്തുപടിക്കൽ ഉപവാസ സമരമടക്കമുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് കുര്യാക്കോസ് തോട്ടത്തിൽ, പി.പി. ബേബി, നിയാസ് കൊടിയനേഴത്ത്, ശാലിനി മോഹനൻ, സുമാതോമസ് എന്നിവർ പ്രസംഗിച്ചു.