റോൾബോളിൽ സുവര്‍ണനേട്ടം; സഹോദരങ്ങളെ ആദരിച്ചു
1592264
Wednesday, September 17, 2025 6:38 AM IST
കാഞ്ഞിരപ്പള്ളി: തമിഴ്നാട് നാമക്കലിൽ നടന്ന സൗത്ത്സോണ്‍ മിനി ബോയ്സ് റോള്ബോള് ചാമ്പ്യന്‍ഷിപ്പില്‍ കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളും സഹോദരങ്ങളുമായ ഡാനിയേലിനും ഡിയോണിനും സുവര്‍ണ നേട്ടം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഡിയോണ്‍ അണ്ടര്‍-11 വിഭാഗത്തിലും മൂന്നാം ക്ലാസ് വിദ്യാർഥിയായ ഡാനിയേല്‍ അണ്ടര്‍-9 വിഭാഗത്തിലുമാണ് കേരളത്തിനുവേണ്ടി മത്സരിച്ചത്.
മികച്ച വിജയം കരസ്ഥമാക്കിയ ഇവരെ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. സ്കൂളിൽ നടന്ന അനുമോദന സമ്മേളനത്തിൽ പ്രിന്‍സിപ്പൽ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ആന്റണി മാര്ട്ടിന്, പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രന്, പഞ്ചായത്ത് മെംബര്‍ അമ്പിളി ശിവദാസ്, കെ. ബാലചന്ദ്രന്, ഡോ. സാവന്‍ സാറാ മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റെജി മാത്യു കാവുങ്കല്‍, ലാലിറ്റ് എസ്. തകടിയേല്‍, കെ.ആര്. ഷൈജു എന്നിവര്‍ പ്രസംഗിച്ചു. കാലായില്‍ ലിബിന്-ജിനി ദന്പതികളുടെ മക്കളാണ് ഇവർ.