ഏകദിന വ്യവസായ സംരംഭകത്വ അവബോധ ക്ലാസ്
1592265
Wednesday, September 17, 2025 6:38 AM IST
പെരുവന്താനം: കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയവും പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി നാളെ രാവിലെ പത്തുമുതൽ പെരുവന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വ്യവസായ സംരംഭകത്വ അവബോധ ക്ലാസ് നടത്തും.
പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്. ബൈജു ഉദ്ഘാടനം നിർവഹിക്കും. എംഎസ്എംഇ തൃശൂർ കോ-ഓർഡിനേറ്റർ ജെതുറാം അധ്യക്ഷത വഹിക്കും. ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. വകുപ്പ് മേധാവി ക്രിസ്റ്റി ജോസ്, ആതിര വിജയൻ, ജോസ് ആന്റണി, നാൻസി ഡിക്രൂസ്, നെജി നാസർ തുടങ്ങിയവർ പ്രസംഗിക്കും.
സൗജന്യ ഏകദിന പരിശീലന പരിപാടിയെത്തുടർന്ന് പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ 22 മുതൽ 45 ദിവസത്തെ സൗജന്യ ഫാഷൻ ഡിസൈനിംഗ്, എംബ്രോയ്ഡറി മേക്കിംഗ് പ്രോഗ്രാം ആരംഭിക്കും. എസ്സി വിഭാഗത്തിന് മുൻഗണനയുണ്ട്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
പ്രോഗ്രാമിൽ വ്യവസായം തുടങ്ങുന്നതിനുള്ള മാർഗനിർദേശം, വായ്പകൾ, സബ്സിഡികൾ, മാർക്കറ്റിംഗ് എന്നീ മേഖലകളിലും വിദഗ്ധർ ക്ലാസുകൾ നയിക്കും. ഫോൺ: 8086913266.