പെ​രു​വ: നി​യ​ന്ത്ര​ണംവി​ട്ടെ​ത്തി​യ കാ​റും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചു ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്.

ക​ഴി​ഞ്ഞ​ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ ത​ല​യോ​ല​പ്പ​റ​മ്പ് - പെ​രു​വ റോ​ഡി​ല്‍ കാ​ഞ്ഞി​ര​വ​ള​വി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. വൈ​ക്കം മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ​മേ​നാ​ത്ത് മി​ഥു​ന്‍ സോ​മ​ന്‍ (32) ആ​ണ് പ​രി​ക്കേ​റ്റ​ത്.

മി​ഥു​നെ ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തുടർന്നു വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ കാ​റും പെ​രു​വ​യി​ല്‍നി​ന്നു വൈ​ക്ക​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വെ​ള്ളൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.