മലയാള കലാ അക്കാദമി പുരസ്കാരം-2025 ഡോ. വസന്തകുമാര്‍ സാംബശിവന്
1592313
Wednesday, September 17, 2025 7:04 AM IST
കോട്ടയം: കാഥികനും അധ്യാപകനും അഭിഭാഷകനുമായിരുന്ന അഡ്വ. ജോര്‍ജ് ചാത്തമ്പടത്തിന്റെ പേരിലുള്ള മലയാള കലാ അക്കാദമി പുരസ്കാരം -2025 ഡോ. വസന്തകുമാര്‍ സാംബശിവന്. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. 25ന് വൈകുന്നേരം നാലിനു കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വസന്തകുമാറിന് അവാര്‍ഡ് നല്‍കും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മലയാള കലാ അക്കാദമി ഡയറക്ടറും ചീഫ് വിപ്പുമായ ഡോ.എന്‍. ജയരാജ് എംഎല്‍എ അവാര്‍ഡ് സമ്മാനിക്കും.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാ-സാംസ്കാരിക വിഭാഗമായ കെപിഎല്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടക്കുന്ന ചാത്തമ്പടം അനുസ്മരണ ചടങ്ങില്‍ വൈകുന്നേരം അഞ്ചിനു ഡോ. വസന്തകുമാര്‍ സാംബശിവന് ‘നിരപരാധി’ എന്ന കഥാപ്രസംഗം അവതരിപ്പിക്കും.
പഴയിടം മുരളി, ഡോ. നടുവട്ടം സത്യശീലന്, പ്രഫ. കെ.വി. തോമസുകുട്ടി, വി.ജി. മിനീഷ് കുമാര്‍, അഞ്ചല്‍ ഗോപന്, വിനോദ് ചമ്പക്കര എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.