നീലംപേരൂര്‍ പടയണി: ഇന്ന് പ്ലാവില നിര്‍ത്ത്
1592341
Wednesday, September 17, 2025 7:28 AM IST
നീലംപേരൂര്‍: പള്ളി ഭഗവതി ക്ഷേത്രത്തിലെ പടയണി മഹോത്സവത്തിന്റെ മൂന്നാം ഘട്ടത്തിലെ മൂന്നാം ദിവസമായ ഇന്നലെ പ്ലാവിലക്കോലമായ ഹനുമാന് എത്തി. ഇന്ന് കുടംപൂജ കളി, തോത്താകളി എന്നിവയോടെ പ്ലാവില നിർത്ത് ആഘോഷിക്കും. പ്ലാവിലക്കോലങ്ങളായ ഭീമന്, താപസന്, ആന, ഹനുമാന് തുടങ്ങിയവ ദേവിയുടെ മുന്നില്‍ എഴുന്നെള്ളിക്കും.
പ്രകൃതിദത്തമായ തടി, കമുകിന് വാരി, വാഴക്കച്ചി, താമരയില, വാഴപ്പോള, ചെത്തിപ്പൂ എന്നിവ ഉപയോഗിച്ചാണ് അന്നങ്ങളും കോലങ്ങളും നിര്‍മിക്കുന്നത്. ഇതാണു മറ്റ് ആഘോഷങ്ങളില്‍നിന്നു നീലംപേരൂര്‍ പടയണിയെ വ്യത്യസ്തമാക്കുന്നത്. ക്ഷേത്രമൈതാനത്ത് ചെറിയന്നങ്ങളുടേയും വലിയന്നങ്ങളുടേയും കോലങ്ങളുടേയും നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. 20ന് മകം പടണിയും 21ന് പൂരം പടയണിയും അരങ്ങേറും.