കൂട്ടിക്കലിൽ അങ്കണവാടി കലോത്സവം
1592262
Wednesday, September 17, 2025 6:38 AM IST
കൂട്ടിക്കൽ: കൂട്ടിക്കൽ പഞ്ചായത്തിലെ 24 അങ്കണവാടികളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് അങ്കണവാടി കലോത്സവം "വർണം 2k25' ഏന്തയാർ സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തി. നൂറോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സുധീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ അനു ഷിജു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പി.എസ്. സജിമോൻ, കെ.എൻ. വിനോദ്, ജസി ജോസ്, ജേക്കബ് ചാക്കോ, എം.വി. ഹരിഹരൻ, രജനി സലിലൻ, എ.എസ്. സിന്ധു, ആൻസി അഗസ്റ്റിൻ, ടി.എൻ. മായ, സൗമ്യ ഷെമീർ, കെ.എസ്. മോഹനൻ, സെന്റ് ജോസഫ് പള്ളി വികാരി ഫാ. സേവ്യർ മാമ്മൂട്ടിൻ, സിഡിഎസ് ചെയർപേഴ്സൺ ആശാ ബിജു, ഐസിഡിഎസ് സൂപ്പർവൈസർ എസ്. സിന്ധു എന്നിവർ പ്രസംഗിച്ചു.