ബസേലിയസ് ട്രോഫിയിൽ മുത്തമിട്ട് പഴഞ്ഞി എംഡി കോളജ്
1592310
Wednesday, September 17, 2025 7:04 AM IST
കോട്ടയം: 19-ാമത് ഉപ്പൂട്ടില്‍ കുര്യന് ഏബ്രഹാം മെമ്മോറിയല്‍ ഇന്റര്‍കൊളീജിയറ്റ് ബസേലിയസ് ട്രോഫി ഫുട്ബോള്‍ ഫൈനലില്‍ പഴഞ്ഞി എംഡി കോളജ് ജേതാക്കള്‍. ഇന്നലെ രാവിലെ എട്ടിന് കോളജ് മൈതാനത്ത് നടന്ന വാശിയേറിയ മത്സരത്തില്‍ തേവര എസ്എച്ച് കോളജിനെ എതിരില്ലാതെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എംഡി കോളജ് കിരീടം സ്വന്തമാക്കിയത്.
കോളജ് പൂര്‍വവിദ്യാര്‍ഥിയും ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസറുമായ പി.എ. അമാനത്ത് വിജയികള്‍ക്ക് ഉപ്പൂട്ടില്‍ കുര്യന് ഏബ്രഹാം മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും റണ്ണറപ്പിന് ഇ.എസ്. മാത്യു ചേപ്പാട് മെമ്മോറിയല്‍ ട്രോഫിയും സമ്മാനിച്ചു. ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ബിജു തോമസ് അധ്യക്ഷത വഹിച്ചു.
ബസേലിയസ് ട്രോഫി ഫുട്ബോള്‍ മത്സരത്തിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ. ജിബി കെ. പോള്‍, സെക്രട്ടറി ശ്രാവണ്‍ ശശികുമാര്‍, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ അമിത് മാത്യു തോമസ്, ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അംഗം എസ്. അച്ചു, കോളജ് സ്പോര്‍ട്സ് സെക്രട്ടറി റെയ്സോ റെജി എന്നിവര്‍ പ്രസംഗിച്ചു.