വന്യജീവി ആക്രമണം: ഹെൽപ്പ് ഡെസ്ക് തുറന്നു
1592266
Wednesday, September 17, 2025 6:38 AM IST
മുണ്ടക്കയം: വന്യജീവി ആക്രമണിനെതിരേ വനംവകുപ്പിന്റെ സഹകരണത്തോടെ മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തംഗങ്ങളായ സി.വി. അനിൽകുമാർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, വനംവകുപ്പ് ഉദ്യോഗസ്ഥരായ ബിനു മാത്യു, പി. ശ്രീകുമാർ, സൗമ്യ എസ്. നായർ, ജെ. ഹിമ, ആർ. അഞ്ചു തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മനോജ് കെ. ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിന്റെ പ്രവർത്തനസമയങ്ങളിൽ തുടർച്ചയായ 15 ദിവസം ഹെൽപ്പ് ഡെസ്കിന്റെ സേവനം ലഭ്യമാണ്.