ആല്‍സ്ഹൈമേഴ്സ് ദിനാചരണം ഇന്ന്
1592258
Wednesday, September 17, 2025 6:38 AM IST
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവും പാലാ ഡിമെന്‍ഷ്യ കെയറും സംയുക്തമായി ലോക ആല്‍സ്ഹൈമേഴ്സ് ദിനം ആചരിക്കും.
ഇന്നു രാവിലെ 11ന് ഡിമെന്‍ഷ്യ അവബോധന പരിപാടി വിശ്വാസ് ഫുഡ് പ്രോഡക്ട് മാനേജിംഗ് ഡയറക്ടര്‍ സോണി മാത്യു ഉദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിക്കും.
ഫാ. ജോവാനി കുറുവാച്ചിറ, മനോജ് സി. ജോര്‍ജ്, സിജു തോമസ് എന്നിവര്‍ പ്രസംഗിക്കും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന മെമ്മറി വോക്ക് പാലാ ഡിവൈഎസ്പി കെ. സദന് ഫ്ളാഗ് ഓഫ് ചെയ്യും.