രാജ്യാന്തര ചലച്ചിത്രമേളയിൽ തിരക്കേറി
1533572
Sunday, March 16, 2025 6:57 AM IST
കോട്ടയം: അനശ്വര തിയറ്ററില്‍ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ തിരക്കേറി. സിനിമകള്‍ കാണാനും അതു ചര്‍ച്ച ചെയ്യാനുമുള്ള വേദിക്കപ്പുറം സിനിമയെ കൂടുതല്‍ മനസിലാക്കാനും അറിയാനുള്ള അവസരം കൂടിയായി മാറിയിരിക്കുന്നയാണു ചലചിത്രമേള. ഉദ്ഘാടന ചിത്രം അഞ്ച് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ അനോറ കാണാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സിനിമാ കാണാന്‍ എത്തുന്നുണ്ട്. ജില്ലയുടെ പുറത്തുനിന്നുമുള്ള സിനിമാ പ്രവര്‍ത്തകരും സിനിമാ പ്രേമികളും ചലച്ചിത്രമേളയില്‍ എത്തുന്നുണ്ട്.
ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ചലചിത്രമേള നടക്കുന്നത്. 29-ാമത് ഐഎഫ്എഫ്കെയില് മത്സര, ലോകസിനിമ, ഇന്ത്യന്‍, മലയാള സിനിമ വിഭാഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത 25 ചിത്രങ്ങളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫെമിനിച്ചി ഫാത്തിമ ആണ് സമാപന ചിത്രം.
എംടിക്ക് ആദരം
എംടി ആദരവ് ഒരുക്കി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള. അനശ്വര തിയറ്ററില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ ഇന്ന് എംടി സ്മൃതി സംഘടിപ്പിക്കും. കവിയൂര്‍ ശിവപ്രസാദ് എംടിയെ അനുസ്മരിക്കും. ഇതിന്റെ ഭാഗമായി ഓളവും തീരവും സിനിമ പ്രദര്‍ശിപ്പിക്കും.
ഇന്നത്തെ സിനിമ
രാവിലെ 9.30 - കറസ്പോണ്ടന്റ് (സ്പാനിഷ്), 12.00 -ഹ്യൂമൻ ആനിമല്‍ (സ്പാനിഷ്), 2.30 - വാട്ടുസി സോംബി (മലയാളം), 6.00 - ഓളവും തീരവും (മലയാളം). 8.30 - റിഥം ഓഫ് ദമ്മാം (കന്നട).