വൈ​ക്കം: ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ സം​യോ​ജി​ത പ​രി​പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​മ്പ​നാ​ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ മ​ത്സ്യ വി​ത്ത് നി​ക്ഷേ​പി​ച്ചു.

40,000 ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യും കാ​ര​ച്ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യു​മാ​ണ് നി​ക്ഷേ​പി​ച്ച​ത്. വൈ​ക്കം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ രാ​ജേ​ഷ് മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ എ​സ്. ഹ​രി​ദാ​സ​ൻ നാ​യ​ർ, സി​ന്ധു സ​ജീ​വ​ൻ, പി.​ഡി. ബി​ജി​മോ​ൾ, എം.​കെ. മ​ഹേ​ഷ്, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.