നിവേദനം നൽകി
1513575
Thursday, February 13, 2025 12:03 AM IST
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ രാത്രികാലത്ത് ഡോക്ടറെ നിയമിക്കാൻ പഞ്ചായത്തിന് അനുവാദം നൽകണമെന്നാ വശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നൽകി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, പഞ്ചായത്തംഗങ്ങളായ സി.വി. അനിൽകുമാർ, ഷിജി ഷാജി, ദിലീഷ് ദിവാകരൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.