കടപ്ലാമറ്റം പള്ളിയില്‍ തിരുനാള്‍
1508146
Friday, January 24, 2025 11:37 PM IST
കടപ്ലാമറ്റം: സെന്റ് മേരീസ് പള്ളിയില്‍ കാഴ്ചവയ്പ് തിരുനാളും പരിശുദ്ധ കന്യകമറിയത്തിന്റെ ശുദ്ധീകരണത്തിരുനാളും ആരംഭിച്ചു. ഫെബ്രുവരി മൂന്നിന് സമാപിക്കും. ഇന്നു രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. നാളെ രാവിലെ 5.30നും ഏഴിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. 5.30ന് ഇടവക ദിനാചരണം. 27 മുതല്‍ 30 വരെ രാവിലെ 6.30നും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന. 31നു രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. ആറിന് തിരുസ്വരൂപ പ്രതിഷ്ഠ, ജപമാല പ്രദക്ഷിണം. രാത്രി എട്ടിന് പാലാ കമ്യൂണിക്കേഷന്റെ നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍. ഫെബ്രുവരി ഒന്നിനു രാവിലെ 6.30നും 7.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 6.30ന് പ്രദക്ഷിണം. രണ്ടിനു രാവിലെ 5.30, 7.00, 9.30, 11.30, ഉച്ചകഴിഞ്ഞ് രണ്ടിനും 4.30നും വിശുദ്ധ കുര്‍ബാന. 6.45ന് കാഴ്ച്ചവയ്പ് പ്രദക്ഷിണം. 9.15ന് ഫ്യൂഷന്‍ മ്യൂസിക്. മൂന്നിനു രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന.
കുണുക്കുംപാറ കുരിശുപള്ളിയില്‍
മരങ്ങാട്ടുപിള്ളി: കുണുക്കുംപാറ കുരിശുപള്ളിയില്‍ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് ഞാറക്കാട്ടില്‍. 26നു വിശുദ്ധ കുര്‍ബാന - ഫാ. ജോസഫ് മരോട്ടിക്കല്‍.