ചാരിറ്റി വേള്‍ഡിന്റെ അന്നദാന വിതരണം പത്താം വര്‍ഷത്തിലേക്ക്
1600468
Friday, October 17, 2025 7:15 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ജീവകാരുണ്യപ്രസ്ഥാനമായ ചാരിറ്റി വേള്‍ഡിന്റെ സൗജന്യ ഉച്ചഭക്ഷണ വിതരണ പരിപാടി പത്താംവര്‍ഷത്തിലേക്ക്. സുമനസുകളായ ഇരുനൂറോളം പേരാണ് ഭക്ഷണ വിതരണത്തിനുള്ള ആഹാരസാധനങ്ങള്‍ സ്പോണ്സര് ചെയ്യുന്നത്.
ദിവസവും മുന്നൂറോളം പേര്‍ക്കാണ് ആഹാരം വിതരണം ചെയ്യുന്നത്. എട്ടുപേരാണ് മുടങ്ങാതെ ദിവസവും ജനറല്‍ ആശുപത്രിയില്‍ ഭക്ഷണം വിളമ്പുന്നത്.ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ചാരിറ്റി വേള്‍ഡ് ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ പതിനഞ്ചോളം അഗതിമന്ദിരങ്ങളിലേക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കിറ്റുകള്‍ എത്തിക്കുന്ന വണ്ടിയുടെ ഫ്ലാഗ് ഓഫ് കര്‍മം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
മീഡിയാ വില്ലേജ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് അധ്യക്ഷനായിരുന്നു. ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം, വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ജോബി, ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍കുമാര്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോണ്സന് ജോസഫ്,
അനിമേറ്റര്‍ സിസ്റ്റര്‍ ജാന്‍സി ഓണംകുളം, അന്നദാനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.ജെ. ജോസ്ഥ്, ജോണ്സന് പെരുമ്പായില്‍ എന്നിവര്‍ പ്രസംഗിച്ചു.