കു​​റി​​ച്ചി: കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് പ​​ന്ത്ര​​ണ്ടാം വാ​​ര്‍​ഡി​​ല്‍ പൊ​​ടി​​പ്പാ​​റ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് 2023-24 വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍നി​​ന്ന് അ​​ഞ്ച്‌​​ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി ആ​​രം​​ഭി​​ച്ച പ​​ദ്ധ​​തി കേ​​ര​​ള സം​​സ്ഥാ​​ന ഭൂ​​ജ​​ല വ​​കു​​പ്പി​​ല്‍നി​​ന്ന് അ​​ഞ്ച് ല​​ക്ഷം രൂ​​പ​​കൂ​​ടി ല​​ഭ്യ​​മാ​​ക്കി ആ​​കെ 10 ല​​ക്ഷം രൂ​​പ മു​​ട​​ക്കി​​യാ​​ണ് പ​ദ്ധ​തി ന​​ട​​പ്പാ​​ക്കി​​യ​​ത്.

42 കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് കു​​ടി​​വെ​​ള്ളം ല​​ഭ്യ​​മാ​​കും. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സു​​ജാ​​ത സു​​ശീ​​ല​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് പ്ര​​ഫ. ടോ​​മി​​ച്ച​​ന്‍ ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ഷീ​​ല​​മ്മ ജോ​​സ​​ഫ്, വാ​​ര്‍​ഡ് മെ​​മ്പ​​ര്‍ ബി​​ജു എ​​സ്. മേ​​നോ​​ന്‍, പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ഭി​​ജി​​ത്ത് മോ​​ഹ​​ന​​ന്‍, ഇ​​ത്തി​​ത്താ​​നം ജ​​ന​​താ സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് പി.​കെ. അ​​നി​​ല്‍​കു​​മാ​​ര്‍, ജോ​​സു​​കു​​ട്ടി ക​​ണ്ണ​​ന്ത​​റ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.