ഫ്ലക്സ് ബോര്‍ഡുകളും റോഡരികിലെ തട്ടുകടകളും നീക്കണം
1485696
Monday, December 9, 2024 7:30 AM IST
താലൂക്ക് വികസനസമിതിയില്‍ തീരുമാനം
ചങ്ങനാശേരി: വാഹനം ഓടിക്കുന്നവരുടെ കാഴ്ചമറയ്ക്കുന്ന ഫ്ലക്സ് ബോര്‍ഡുകളും കാൽനടയാത്രക്കാര്‍ക്ക് ദുരിതമാകുന്ന റോഡരികിലെ തട്ടുകടകളും എടുത്തുമാറ്റാന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം നിര്‍ദേശിച്ചു. നഗരമധ്യത്തിലെ ട്രാഫിക് ഐലൻഡിനോടു ചേര്‍ന്നുള്ള അശാസ്ത്രീയ ഡിവൈഡര്‍ പൊളിച്ചുമാറ്റണമെന്നും ആവശ്യമുയര്‍ന്നു. അറവുശാലയില്ലാത്ത ചങ്ങനാശേരി നഗരസഭ ഇറച്ചിക്കടകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചതിലും വിമര്‍ശനം ഉണ്ടായി.
സമീപ പ്രദേശങ്ങളില്‍ സ്റ്റാമ്പ് പേപ്പര്‍ യഥേഷ്ടം ലഭിക്കുമ്പോള്‍ ചങ്ങനാശേരിയില്‍ മാത്രം സ്റ്റാമ്പ് പേപ്പര്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
ഉത്സവ കാലമായ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കര്‍ശന പരിശോധന നടത്തുവാന്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന് യോഗം നിര്‍ദേശം നല്കി. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
എം.ആര്. രഘുദാസ്, ലിനു ജോബ്, ജോസി കല്ലുകളം, അഷറഫ് ഷൈനു, പി.എന്‍. അമീര്‍, മന്‍സൂര്‍ പുതുവീട്, ഗോപാലകൃഷ്ണപിള്ള, സുധീര്‍ ശങ്കരമംഗലം തഹസീല്‍ദാര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.