ഹൈറേഞ്ച് സര്‍വീസിന് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ക്ക് വൈമനസ്യം
1484425
Wednesday, December 4, 2024 7:11 AM IST
ചങ്ങനാശേരി: ബസ് സര്‍വീസുകള്‍ റദ്ദുചെയ്യാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് ഓരോരോ കാരണങ്ങള്‍. ഹൈറേഞ്ച് റൂട്ടിലേക്ക് സര്‍വീസ് അയയ്ക്കാന്‍ ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ക്ക് വൈമനസ്യമെന്ന വിമര്‍ശനം ഉയരുന്നു. കെഎസ്ആര്‍ടിസി കോടതിയില്‍ കേസ് നടത്തി വാങ്ങിയ ടേക്ക് ഓവര്‍ സര്‍വീസുകളില്‍ ചിലതാണ് സ്ഥിരമായി റദ്ദു ചെയ്യുന്നത്.
ചങ്ങനാശേരിയില്‍നിന്നും 3.10ന് കറുകച്ചാല്‍, മുണ്ടക്കയം, കട്ടപ്പന, തോപ്രാംകുടി വഴി മുരിക്കാശേരിക്കും വൈകുന്നേരം 4.10ന് കറുകച്ചാല്‍, മുണ്ടക്കയം, കട്ടപ്പന, നെടുങ്കണ്ടം വഴി മാവടിക്കുമുള്ള ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളാണ് റദ്ദു ചെയ്തിരിക്കുന്നത്. ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ബസില്ലെന്നു പറഞ്ഞാണ് സര്‍വീസ് മുടക്കിയിരുന്നത്.
കഴിഞ്ഞദിവസം മുതല്‍ പകരം ബസ് ഉണ്ടായിട്ടും ഈ സര്‍വീസുകള്‍ മുടക്കുന്നതില്‍ ദുരൂഹതയുള്ളതായാണ് യാത്രക്കാരും ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.