ഫോക്കസ് സ്കൂൾ ഉദ്ഘാടനം
1467210
Thursday, November 7, 2024 5:48 AM IST
കാഞ്ഞിരപ്പള്ളി: തമ്പലക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ ഫോക്കസ് സ്കൂൾ ഉദ്ഘാടനവും ഫോക്കസ് സെൽ രൂപീകരണവും നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ അമ്പിളി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ഇമ്മാനുവൽ ടി. ആന്റണി ഫോക്കസ് സ്കൂൾ അവലോകനം നടത്തി.
ഹെഡ്മിസ്ട്രസ് ജാൻസി ജോസ്, കാഞ്ഞിരപ്പള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എസ്. സുൽഫിക്കർ, പഞ്ചായത്തംഗം ബിജു ചക്കാല, കാഞ്ഞിരപ്പള്ളി ബിപിസി വി.എം. അജാസ്, പിടിഎ പ്രസിഡന്റ് പി.ടി. സിന്ധുമോൾ തുടങ്ങിയവർ പ്രസംഗിച്ചു.