കർഷക പീഡനം അവസാനിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ
1460711
Saturday, October 12, 2024 3:44 AM IST
കോട്ടയം: വന സംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പേരിൽ കർഷകർക്കെതിരേ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും തെരുവുനായ നിയന്ത്രണത്തിന് നിയമ ഭേദഗതി വരുത്തണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വർക്കിംഗ് ചെയർമാൻ ഡോ. ദിനേശ് കർത്ത അധ്യക്ഷത വഹിച്ചു. ബാലു ജി. വെള്ളിക്കര, രജിത്ത് ഏബ്രഹാം തോമസ്, ലൗ ജിൻ മാളിയേക്കൽ, മോഹൻദാസ് ആമ്പലാറ്റിൽ, ജോയി സി. കാപ്പൻ, എൽ.ആർ. വിനയചന്ദ്രൻ, കോട്ടയം ജോണി, രാജേഷ് ഉമ്മൻ കോശി തുടങ്ങിയവർ പ്രസംഗിച്ചു.