അരുവിത്തുറ വോളിയിൽ സെമിഫൈനൽ പോരാട്ടങ്ങൾ
1460333
Thursday, October 10, 2024 4:06 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന അരുവിത്തുറ വോളിയിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ സെമിഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു. പുരുഷ വിഭാഗം ഒന്നാം സെമിയിൽ എസ്.എൻ കോളജ് ചേളന്നൂർ എസ്.എച്ച് കോളജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും തമ്മിൽ ഏറ്റുമുട്ടും.
രണ്ടാം സെമിയിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് അരുവിത്തുറ സെന്റ് ജോർജസ് കോളജിനെ നേരിടും. വനിതാ വിഭാഗം ഒന്നാം സെമിയിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജും പാല അൽഫോൻസാ കോളജും മത്സരിക്കും.
രണ്ടാം സെമിഫൈനലിൽ ചങ്ങനാശേരി അസംഷൻ കോളജും ആലുവ സെന്റ് സേവ്യേഴ്സ് കോളജുമായി ഏറ്റുമുട്ടും. ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും.