ആശ്രയ റീഹാബിലിറ്റേഷൻ സെന്റർ മേലുകാവുമറ്റത്ത്
1458527
Thursday, October 3, 2024 2:04 AM IST
മേലുകാവുമറ്റം: സെന്റ് തോമസ് ഇടവകയിൽ തിരുഹൃദയ സന്ന്യാസിനീ സമൂഹത്തിന്റെ ആതുരശുശ്രൂഷ കേന്ദ്രമായ ബിഷപ് വയലിൽ മെഡിക്കൽ സെന്റർ പുനരധിവാസ കേന്ദ്രം ആശ്രയ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ ജനങ്ങൾക്കായി തുറക്കപ്പെട്ടു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനവും വെഞ്ചിരിപ്പും നിർവഹിച്ച് നാടിനു സമർപ്പിച്ചു.
പൊതു സമ്മേളനത്തിൽ ബിഷപ് വയലിൽ മെഡിക്കൽ സെന്റർ മാനസികരോഗ്യ വിഭാഗം മേധാവി സിസ്റ്റർ ഡോ. ആനി സിറിയക് അധ്യക്ഷത വഹിച്ചു. പ്രൊവിൻഷൽ സിസ്റ്റർ റോസ് അബ്രാഹം, മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരി റവ.ഡോ. ജോർജ് കാരാംവേലിൽ, സിഎസ്ഐ കത്തീഡ്രൽ വികാരി ഫാ. ജോസഫ് മാത്യു കുന്നുംപുറത്ത്,
ഫാ. ജോസഫ് കോനുക്കുന്നേൽ, മദർ സുപ്പീരിയർ മാരിയറ്റ് പാളിത്തോട്ടം, ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, മേലുകാവുമറ്റം, പഞ്ചായത്ത് പ്രസിഡന്റ് ഇൻ- ചാർജ് ഷൈനി ജോസ്, ഷാജി പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.