പാറേല്‍ മൈതാനത്ത് നാട്ടുപച്ച കാര്‍ഷികമേള നവം. ഒന്നുമുതൽ
1458398
Wednesday, October 2, 2024 7:20 AM IST
ചങ്ങനാശേരി: 11-ാമത് നാട്ടുപച്ച കാര്‍ഷിക വിപണനമേള പാറേല്‍ സോഷ്യല്‍ സര്‍വീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നവബര്‍ ഒന്നുമുതല്‍ നാലുവരെ നാട്ടുപച്ച കാര്‍ഷിക വിപണനമേള പാറേല്‍ പള്ളി മൈതാനിയില്‍ നടത്തും.
കൃഷിക്ക് ആവശ്യമായ പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, ഔഷധ സസ്യങ്ങള്‍ ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, നടീല്‍ വസ്തുക്കള്‍ പൂച്ചെടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, മുട്ട കോഴിക്കുഞ്ഞുങ്ങള്‍, ഹൈടെക് കോഴിക്കൂട് തുടങ്ങി നിരവധി സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും.
കാര്‍ഷിക സെമിനാര്‍, വിദ്യാര്‍ത്ഥികളില്‍ പ്രകൃതിയോടും കൃഷിയോടും അഭിരുചി വളര്‍ത്തുന്നതിന് ചിത്രരചന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരങ്ങള്‍, കവിതാരചന എന്നിവയും നടത്തും. ജീവിതശൈലീ രോഗങ്ങള്‍ക്ക് ആവശ്യമായ യോഗാ ക്ലാസ്, ചെറുകിട സംരഭകത്വ സെമിനാര്‍, ചാസ് മേഖല സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനം എന്നിവയും ഉണ്ടായിരിക്കും.