ഓണക്കിറ്റ് വിതരണംചെയ്ത് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ
1453075
Friday, September 13, 2024 11:50 PM IST
ഇടമറുക്: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രോജക്ടുകളിലൊന്നായ ഹംഗർ റിലീഫിന്റെ (വിശക്കുന്നവർക്ക് ആഹാരം) ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മൂന്നിലവ്, തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട 120 കുടുംബങ്ങൾക്ക് കെ.എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി 12 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെറ്റോ ജോസിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു.
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക്, പഞ്ചായത്ത് മെംബർമാരായ അജിത്ത് പെമ്പിളകുന്നേൽ, തലപ്പലം പഞ്ചായത്ത് മെംബർ ജോമി ബെന്നി കൊച്ചെട്ടൊന്നിൽ, മേലുകാവ് പഞ്ചായത്ത് മെംബർമാരായ അനുരാഗ് പാണ്ടിക്കാട്, ഡെൻസി ബിജു, ലയൺസ് 318ബി ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത്, ലയൺസ് ക്ലബ് ബോർഡ് മെംബർ പ്രഫ. റോയി തോമസ് കടപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.