നവകേരള സദസിനായി മതിൽ പൊളിച്ചതിൽ കോൺഗ്രസ് പ്രതിഷേധം
1377067
Saturday, December 9, 2023 3:02 AM IST
വൈക്കം:നവകേരള സദസിനായി കായലോര ബീച്ചിൽ ഒരുക്കുന്ന വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കുന്നതിനായി വൈക്കത്തെ സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈക്കം ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സോണിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. ഇടവട്ടം ജയകുമാർ, പി.ടി. സുഭാഷ്, ജോർജ് വർഗീസ്, വൈക്കം ജയൻ, കെ. സുരേഷ് കുമാർ, എം.ആർ. ഷാജി, ഷഡാനനൻ നായർ, കെ.കെ. സച്ചിവോത്തമൻ, ബി. ചന്ദ്രശേഖരൻ നായർ, ശ്രീകുമാരൻ നായർ, സണ്ണി മാന്നംകേരിൽ, പി.ഡി. പ്രസാദ്, എ. ഷാനവാസ്, ഗിരിജ ജോജി, പി.ഡി. ബിജിമോൾ, രാജശ്രീ വേണുഗോപാൽ, പ്രീത രാജേഷ്, കെ.എൻ. രാജപ്പൻ, ഡി. ബാബുരാജ്, കെ.കെ. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.