മാര്‍ മാത്യു കാവുകാട്ട് കരുണാര്‍ദ്ര സ്നേഹത്തിന്റെ മായാത്ത മുദ്ര: മാര്‍ അറയ്ക്കല്‍
1339940
Monday, October 2, 2023 2:11 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 54-ാമത് ചരമ വാര്‍ഷികാചരണത്തിന് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ കബറിടപള്ളിയില്‍ തുടക്കമായി. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം കബറിടപള്ളിയില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു.
വിശുദ്ധിയില്‍ ജീവിച്ച് കടന്നുപോയ കാവുകാട്ടു പിതാവ് കരുണാര്‍ദ്ര സ്നേഹത്തിന്റെ മായാത്ത മുദ്രയാണെന്ന് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഫാ. ജോര്‍ജ് കാവുകാട്ട് സഹകാര്‍മികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കാവുകാട്ട് കണ്‍വന്‍ഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ഇന്ന് രാവിലെ എട്ടിന് ചെറുപുഷ്പ മിഷന് ലീഗ് ചങ്ങനാശേരി മേഖലയുടെ നേതൃത്വത്തില്‍ പാറേല്‍ പള്ളി, പുഴവാത്, ചന്തക്കടവ് കുരിശുപള്ളി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കാവുകാട്ട് തീര്‍ഥാടനം നടക്കും.