ദൈവദാസന് മാര്‍ കാവുകാട്ടിന്റെ ചരമവാര്‍ഷികാചരണം ഇന്നാരംഭിക്കും
1339636
Sunday, October 1, 2023 6:23 AM IST
ചങ്ങനാശേരി: ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 54-ാമത് ചരമവാര്‍ഷികാചരണം ഇന്നു മുതല്‍ ഒമ്പതു വരെ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ കബറിടപള്ളിയില്‍ നടക്കും.
എട്ടുവരെ തീയതികളില്‍ വൈകുന്നേരം 4.30ന് റംശ, അഞ്ചിന് വിശുദ്ധ കുര്‍ബാന.ഇന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
ഒമ്പതിന് ദൈവദാസന്റെ ചരമവാര്‍ഷികാചരണവും ശ്രാദ്ധ പൊതിച്ചോര്‍ വിതരണവും നടക്കും.