ന​ഴ്‌​സ​സ് വാ​രാ​ഘോ​ഷം ആ​രം​ഭി​ച്ചു
Tuesday, May 7, 2024 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ആ​ധു​നി​ക ന​ഴ‌്സിം​ഗി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ ഫ്‌​ളോ​റ​ന്‍​സ് നൈ​റ്റിം​ഗേ​ലി​ന്‍റെ ജ​ന്മ​ദി​ന​മാ​യ മെ​യ് 12ന് ​ലോ​ക​മെ​മ്പാ​ടും അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മൈ​താ​നി​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ഗ​വ.​ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ല്‍ അ​വ​സാ​നി​ച്ചു. ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ വി.​വി.​മാ​ല​തി പ​താ​ക ഉ​യ​ര്‍​ത്തി. ജി​ല്ലാ എം​സി​എ​ച്ച് ഓ​ഫീ​സ​ര്‍ എം.​ശോ​ഭ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​ട​ര്‍​ന്ന് ന​ഴ്‌​സ​സ് വാ​രാ​ഘോ​ഷം ഗ​വ. ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ടി.​കെ.​ഷൈ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​കെ.​കെ.​ഷാ​ന്‍റി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഗ​വ. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ബി. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് കെ.​ഉ​ഷ സ്വാ​ഗ​ത​വും കാ​സ​ര്‍​ഗോ​ഡ് ഡി​പി​എ​ച്ച്എ​ന്‍ എം.​ഗീ​ത ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് ന​ട​ന്ന സെ​മി​നാ​റി​ല്‍ സി-​മെ​റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ജ​യിം​സ് ചാ​ക്കോ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.ഇ​ന്നു സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും ഒ​മ്പ​തി​നു ക​ലാ​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. നെ​ഹ്റു കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​വി.​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യം.​സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ര്‍ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. 10നു ​സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം 12നു ​കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ ഹാ​ളി​ല്‍ എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.