ഉദ്ഘാടകനായ എസ്ഐ രക്തദാതാവായി
1422980
Friday, May 17, 2024 12:54 AM IST
പടന്ന:രക്തദാന ക്യാമ്പ് ഉദ്ഘാടകനായെത്തിയ പോലീസ് ഉദ്യോഗസ്ഥൻ രക്തംദാനം ചെയ്ത് മടങ്ങി. കാസർഗോഡ് ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകുന്നതിനായി പടന്ന കാലിക്കടവിൽ നടന്ന രക്തദാന ക്യാമ്പിലാണ് ചന്തേര എസ്ഐ എൻ.വിപിൻ രക്തദാനം ചെയ്തത്. തണൽ ബ്ലഡ് ഡൊണേഴ്സ്, പടന്ന ഓരിമുക്ക് ബിലാൽ ബോയ്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രസിഡന്റ് എം.അൻവർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം യു.കെ.മുഷ്താഖ്, ഒ.ടി.അബ്ദുൾ ജലീൽ, സമദ് പേക്കടം, ഡോ.ഒ.ടി.നബീൽ, ടി.നസീർ, ടി.കെ.സുബൈദ, എം.സി.ഹാഷിം, വി.കെ.റിയാസ്,റഷീദാ ജലീൽ, എ.എം.താഹിറ എന്നിവർ പ്രസംഗിച്ചു.