അനധികൃത ചെങ്കല്‍ ഖനനം: വാഹനങ്ങള്‍ പിടിച്ചെടുത്തു
1423558
Sunday, May 19, 2024 7:30 AM IST
കാസർഗോഡ്: മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ അനധികൃത ചെങ്കല്ല്, മണ്ണ്, മണൽ ഖനനത്തിനെതിരെ നടപടികൾ തുടരുന്നു.
മഞ്ചേശ്വരം താലൂക്കിലെ മീഞ്ച വില്ലേജ് പരിധിയില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ ചെങ്കല്ല് ഖനനവുമായി ബന്ധപ്പെട്ട് നാല് ടിപ്പര്‍ ലോറികളും ഒരു ജെസിബിയും പിടികൂടി. തഹസില്‍ദാര്‍ വി.ഷിബുവിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ മുഹമ്മദ് ഹാരിസ്, ജിഗീഷ്, ക്ലര്‍ക്കുമാരായ നൗഷാദ്, സിദ്ദിഖ് എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.
കാസര്‍ഗോഡ് താലൂക്കിൽ ഭൂരേഖ തഹസില്‍ദാര്‍ പി.വി.മുരളി, ക്ലാര്‍ക്ക് ബി.അഭിഷേക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ അഡൂര്‍ വില്ലേജ് പരിധിയിലെ അളിയനടുക്കയിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്ല് ക്വാറിയിൽ നിന്ന് കല്ല് കയറ്റിയ വാഹനവും മുന്നാട് വില്ലേജ് പരിധിയിലെ ചെമ്പക്കാട് നിന്ന് ഹിറ്റാച്ചിയും പിടിച്ചെടുത്തു.