മഴയില്‍ ചെര്‍ക്കള വീണ്ടും ചെളിക്കുളം
1423171
Saturday, May 18, 2024 12:45 AM IST
ചെര്‍ക്കള: വ്യാഴാഴ്ച രാത്രി പെയ്ത മഴയില്‍ ചെര്‍ക്കള ടൗണ്‍ വീണ്ടും ചെളിക്കുളമായി. മുമ്പ് മഴ പെയ്തപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ദേശീയപാത ഉപരോധിക്കാനായിരുന്നു നാട്ടുകാരുടെ തീരുമാനം.
എന്നാല്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഇടപെട്ടതോടെ സമരത്തില്‍ നിന്നും നാട്ടുകാര്‍ പിന്മാറി. തുടര്‍ന്ന് നിര്‍മാണചുമതലയുള്ള മേഘ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡുമായി നടത്തിയ ചര്‍ച്ചയില്‍ ഇവിടെ ഓവുചാല്‍ നിര്‍മിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു