മാലക്കല്ല് വൈഎംസിഎ കുടുംബസംഗമം ഇന്ന്
1423565
Sunday, May 19, 2024 7:30 AM IST
മാലക്കല്ല്: മാലക്കല്ല് വൈഎംസിഎ കുടുംബസംഗമം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് വൈഎംസിഎ സംസ്ഥാന വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് പി.സി.ബേബി പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിക്കും.
മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയ വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് വൈഎംസിഎ സബ് റീജിയണ്‍ ചെയര്മാന് ബേബി മാടപ്പള്ളി നേതൃത്വം നല്‍കും. പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ അന്ന ബെന്നി തെങ്ങുംപള്ളി, സിയ എലിസബത്ത്, സജി കാച്ചിനോലിക്കല്‍, ജോബിന് ടോമി നെടുംതൊട്ടിയില്‍ എന്നിവരെ ഉപഹാരം നല്കി ആദരിക്കും.
സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സണ്ണി മാണിശേരി, ജോണ്‍ പുല്ലുമറ്റം എന്നിവര്‍ സംബന്ധിക്കും. പി.സി.ബേബി പള്ളിക്കുന്നേല്‍ -പ്രസിഡന്റ്, ജോണ്‍ പുല്ലുമുറ്റം -വൈസ് പ്രസിഡന്റ്, സത്യന് ജോസഫ് കനകമൊട്ട -സെക്രട്ടറി, ജയിംസ് തൊഴുത്തുകര -ജോ.സെക്രട്ടറി, ടോമി നെടുംതൊട്ടിയില്‍ -ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.