ഭീമനടിയിൽ ബസ് കാത്തുനിൽക്കുന്നവർക്ക് നേരിയ ആശ്വാസം
1422580
Wednesday, May 15, 2024 12:57 AM IST
ഭീമനടി: ഭീമനടി ബസ്സ്റ്റാൻഡിൽ എത്തുന്നവർ പൊരിഞ്ഞ ചൂടിൽ വലയുന്നതിന് താത്കാലിക പരിഹാരമായി. നേരത്തേ ബസ്സ്റ്റാൻഡ് നവീകരിച്ചിരുന്നെങ്കിലും വെയിൽ ഏൽക്കാതെ നിൽക്കാനുള്ള റൂഫിംഗ് സംവിധാനം ഇല്ലായിരുന്നു. ബസ്സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ വെയിൽകൊണ്ട് നിൽക്കേണ്ട സ്ഥിതിയായിരുന്നു.
ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ഒപ്പിട്ട നിവേദനം പഞ്ചായത്തിന് നൽകിയിരുന്നു. ഇതേതുടർന്നാണ് വൈകിയാണെങ്കിലും ഗ്രീൻ നെറ്റ് വിരിച്ച് താത്കാലിക പരിഹാരം ഉണ്ടാക്കി യിരിക്കുന്നത്. ഓട്ടോ ഡ്രൈവർമാരാണ് നെറ്റ് ഉയർത്തികെട്ടാൻ സഹായിച്ചത്. എന്നാൽ, ഇവിടെ സ്ഥിരം റൂഫിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.