കെവിവിഇഎസ് ജനറൽ ബോഡിയോഗം
1422809
Thursday, May 16, 2024 1:37 AM IST
കോളിച്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം കോളിച്ചാൽ ലയൺസ് ക്ലബ് ഹാളിൽ ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജോസ്മോൻ തോപ്പുകാലായിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. കെ. അഷറഫ്, ജസ്റ്റിൻ തങ്കച്ചൻ, ദിവ്യ അനീഷ്, കെ.പി. അനിൽ കുമാർ, സി.കെ. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അനീഷ് വട്ടക്കാട്ട്-പ്രസിഡന്റ്, ജസ്റ്റിൻ തങ്കച്ചൻ -സെക്രട്ടറി, സെബാൻ കാരക്കുന്നേൽ-ട്രഷറർ, ടി.വി. ജോസ്മോൻ-ജില്ലാ കൗൺസിൽ അംഗം.