കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി
1422578
Wednesday, May 15, 2024 12:57 AM IST
പാലാവയൽ: സെന്റ് ജോൺസ് എച്ച്എസ്എസിലെ കരിയർ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നേർവഴി ഫോക്കസ് പോയിന്റ്-2024 എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.
തുടർപഠന മേഖലകളെ കുറിച്ചും തൊഴിൽ സാധ്യതകളെ പറ്റിയും വിശദീകരിച്ചു. മദ്രാസ് ഐഐടി പൂർവവിദ്യാർഥിയും കേന്ദ്ര മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനുമായ ജോസഫ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. മെന്റലിൻ മാത്യു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥികൾ ഏർപ്പെടുത്തിയ കെഎച്ച് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ജോയൽ വിനോദിനെ തെരഞ്ഞെടുത്തു.