വാട്ടുകപ്പയ്ക്ക് വിപണി തേടി വയോധിക കർഷകൻ
1423561
Sunday, May 19, 2024 7:30 AM IST
രാജപുരം: നാല് ക്വിന്റലോളം വാട്ടുകപ്പയ്ക്ക് വിപണി തേടി വയോധികനായ കർഷകൻ. കള്ളാര്‍ മുണ്ടമാണിയിലെ കര്ഷകന് എലുമ്പനാണ് 75-ാം വയസിൽ സ്വന്തമായി കൃഷി ചെയ്ത് പരമ്പരാഗത രീതിയിൽ വാട്ടി ഉണക്കിയെടുത്ത കപ്പയ്ക്ക് വിപണി തേടുന്നത്.
ഭൂമി പാട്ടത്തിനെടുത്താണ് എലുമ്പൻ കൃഷി ചെയ്യുന്നത്. ഈ വര്‍ഷം വിളവെടുത്ത കപ്പ വാട്ടി ഉണക്കിയെടുത്തപ്പോള് ആറര ക്വിന്റലോളമുണ്ടായിരുന്നു. ഇതില്‍ രണ്ടര ക്വിന്റലോളം ഇതിനകം വില്പന നടത്തി.
നാല് ക്വിന്റലോളം വാട്ടുകപ്പയാണ് ഇനി ബാക്കി കിടക്കുന്നത്. ഒരു കിലോയ്ക്ക് 80 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. കുറെയധികം ഒന്നിച്ച് വാങ്ങിച്ചാല്‍ വില കുറച്ച് കൊടുക്കാനും തയ്യാറാണ്.
താത്പര്യമുള്ളവര്‍ക്ക് 9497041796 എന്ന നമ്പറിൽ ബന്ധപ്പെടാം.