മെഡിസിപ്പിലെ പരാതികള്‍ പരിഹരിക്കണം: കെഎസ്പിപിഡബ്ല്യുഎ
1422796
Thursday, May 16, 2024 1:29 AM IST
കാഞ്ഞങ്ങാട്: മെഡിസിപ്പ് പദ്ധതിയില്‍ പരാതികള്‍ പരിഹരിച്ച് പെന്‍ഷന്‍കാര്‍ക്ക് ക്യാഷ്ലസ് ചികിത്സ ഉറപ്പു വരുത്തണമെന്ന് കേരള സ്റ്റേറ്റ് പോലീസ് പെന്ഷനേ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പടന്നക്കാട് ബേക്കല്‍ ക്ലബ് ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പെഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.വി.സതീശന് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.ലംബോധരന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. വേണുഗോപാലന്‍, ഹസീന റസാഖ്, കെ.വി.മുരളി, ബാലകൃഷ്ണന് കല്ലറ, കുഞ്ഞിരാമന് കുണിയേരി എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ.എം.വിജയന് സ്വാഗതവും ജില്ലാ ട്രഷര്‍ മാധവന് കലിയന്തില്‍ നന്ദിയും പറഞ്ഞു.