ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു
1422715
Wednesday, May 15, 2024 10:14 PM IST
ചട്ടഞ്ചാല്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഗഫൂര്‍- സഫിയ ദമ്പതികളുടെ മകനും മംഗളൂരു പിഎ കോളജില്‍ ബി.ഫാം വിദ്യാര്‍ഥിയുമായ മുഹമ്മദ് തസ്നിം(20) ആണ് മരിച്ചത്.
ഒപ്പുമുണ്ടായിരുന്ന സുഹൃത്ത് ബെണ്ടിച്ചാലിലെ ഷെഫീഖ്(20), എതിര് ബൈക്ക് യാത്രക്കാരന് ചട്ടഞ്ചാല്‍ കുന്നാറയിലെ അഷ്ഫാദ് (22) എന്നിവരെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10 ഓടെ ദേശീയപാതയോരത്ത് ചട്ടഞ്ചാല്‍ സബ് ട്രഷറിക്കു മുന്‍വശമായിരുന്നു അപകടം.
തസ്നിമും ഷെഫീഖും ബൈക്കില്‍ ബെണ്ടിച്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന അഷ്ഫാദ് ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂവരെയും പരിസരവാസികള്‍ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും തസ്നീം മരിച്ചു. മറ്റുള്ളവരെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ത്വഹ്റ തസ്നിമിന്റെ ഏക സഹോദരിയാണ്.