നൂറുമേനി തിളക്കവുമായി ക്രൈസ്റ്റ് സ്കൂള്‍
1422502
Tuesday, May 14, 2024 7:17 AM IST
കാഞ്ഞങ്ങാട്:സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷയില്‍ നൂറുശതമാനം വിജയവുമായി കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍. പരീക്ഷയെഴുതിയ 48 കുട്ടികളില്‍ നാലു കുട്ടികള്‍ എല്ലാ വിഷയത്തിലും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി. ഒമ്പതു വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളിലും 16 വിദ്യാര്‍ഥികള്‍ 80 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടി.
പത്താംക്ലാസില്‍ പരീക്ഷയെഴുതിയ 79 കുട്ടികളില്‍ എട്ടുപേര്‍ ഫുള്‍ എവണ്‍ ഗ്രേഡ് നേടി. സോഷ്യല്‍ സയന്‍സില്‍ രണ്ടുപേരും മലയാളത്തില്‍ ഒരാളും കമ്പ്യൂട്ടര്‍ സയന്‍സില്‍ 21 കുട്ടികളും മുഴുവന്‍ മാര്‍ക്കും നേടി. 27 കുട്ടികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുഞ്ചയില്‍ അഭിനന്ദിച്ചു.
ഫസ്റ്റ് ക്ലാസ് വിജയവുമായി സെന്റ് എലിസബത്ത് സ്കൂൾ
വെള്ളരിക്കുണ്ട്: സിബിഎസ്ഇ വാർഷികപരീക്ഷയിൽ ഉജ്വലവിജയം കരസ്ഥമാക്കി വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളിലെ 12, 10 ക്ലാസ് വിദ്യാർഥികൾ. 12-ാം ക്ലാസിൽ 29 കുട്ടികൾ പരീക്ഷ എഴുതിയതിൽ ജോസ്മോൻ ജോൺസൺ ഫുൾ എവൺ ഗ്രേഡ് കരസ്ഥമാക്കി. ബാക്കി മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് സ്വന്തമാക്കി. പത്താം ക്ലാസിൽ 32 പേർ പരീക്ഷ എഴുതിയപ്പോൾ മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് വിജയം സ്വന്തമാക്കി.