ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി
1423175
Saturday, May 18, 2024 12:45 AM IST
കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണല്‍ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
നിയമന ഉത്തരവ് ഓര്‍ഡര്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ എംപ്ലോയി കോര്‍ണര്‍ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.വകുപ്പ്, സ്ഥാപന മേധാവികള്‍ order.ceo.kerala.gov.in ല്‍ നിന്നും നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് ജീവനക്കാര്‍ക്ക് കൈമാറേണ്ടതും ആ വിവരം 20നു വൈകുന്നേരം അഞ്ചിന് മുന്‍പ് ഓര്‍ഡര്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തേണ്ടതുമാണ്.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലന ക്ലാസ് കാസര്‍ഗോഡ് ഗവ. കോളജില്‍ ആറു ക്ലാസ് മുറികളിലായി 23നു രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയും രണ്ടു സെഷനുകളായിട്ടാകും പരിശീലനക്ലാസ്.
ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും പോസ്റ്റല്‍ ബാലറ്റ് അസി റിട്ടേണിംഗ് ഓഫീസര്‍, സൂക്ഷമ നിരീക്ഷകര്‍ ഇവി എം വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍ കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം 20ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എന്‍കോര്‍ ആപ് പരിശീലനം നല്കി. ഒരു നിയമസഭാ മണ്ഡലത്തിലെ 10 പേര്‍ക്ക് വീതമാണ് വോട്ടെണ്ണല്‍ വിവരങ്ങള്‍ എന്‍കോറില്‍ രേഖപ്പെടുത്തുന്നതിന് പരിശീലനം നല്‍കിയത്. എന്‍ഐസി ജില്ലാ ഓഫീസര്‍ കെ.ലീന പരിശീലനത്തിന് നേതൃത്വം നല്കി.
വോട്ടെണ്ണല്‍ ഡ്യൂട്ടി ജീവനക്കാര്‍ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു.