സ്കൂള്‍ വാഹന പരിശോധന
1422501
Tuesday, May 14, 2024 7:17 AM IST
കാഞ്ഞങ്ങാട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍ടി ഓഫീസിന്റെ പരിധിയിലെ സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 22, 25 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് ശേഷം എല്ലാ ഒറിജിനല്‍ രേഖകളുമായി രാവിലെ ഒമ്പതിനു തന്നെ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാക്കുകയും checked സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതുമാണ്. തിരക്ക് ഒഴിവാക്കാനായി രജിസ്ട്രേഷന് നമ്പര്‍ ഒന്നു മുതല്‍ 5000 വരെയുള്ള എല്ലാ സീരിയല്‍ വാഹനങ്ങളും 22നും 5001 മുതല്‍ 9999 വരെയുള്ള വാഹനങ്ങള്‍ 25നുമാണ് ഹാജരാക്കേണ്ടത്.
2024 മെയ് മാസത്തില്‍ ഫിറ്റ്നസ് പരിശോധന പാസ് ആയ വാഹനങ്ങളും മെയ് / ജൂണ്‍ മാസങ്ങളില്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കേണ്ട വാഹനങ്ങളും ഈ പ്രത്യേക പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല. ജൂണ്‍ മൂന്നു മുതല്‍ പരിശോധന സ്റ്റിക്കറുകള്‍ പതിക്കാത്ത ഒരു വാഹനങ്ങളെയും സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് ജോയിന്റ് ആര്‍ടിഒ കെ.ജി.സന്തോഷ് കുമാര്‍ അറിയിച്ചു.