സ്കൂൾ മാർക്കറ്റ് ആരംഭിച്ചു
1423506
Sunday, May 19, 2024 6:38 AM IST
തിരുവനന്തപുരം: ജില്ല മൊത്ത വ്യാപാര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പൂജപ്പുര പോലീസ് സ്റ്റേഷന് സമീപം കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ സ്കൂൾ മാർക്കറ്റ് ആരംഭിച്ചു.
മാർക്കറ്റിന്റെ ഉദ്ഘാടനം സഹകരണ സംഘം ജില്ല ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദിൻ നിർവഹിച്ചു. സഹകരണ സംഘങ്ങൾ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്.
പ്രൈവറ്റ് മേഖല കൺസ്യൂമർ മേഖലയിലേക്ക് കടന്നപ്പോഴും സാധാരണക്കാർക്ക് ഒപ്പം നിന്നും കൺസ്യൂമർ സ്റ്റേഷനറി സാധനങ്ങൾ എത്തിക്കാൻ കഴിയുന്നത് മാതൃകപരമായ പ്രവർത്തനമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
സഹകരണ സംഘം പ്രസിഡന്റ് എം.ആർ.മനോജ് അധ്യക്ഷത വഹിച്ചു.മാനേജിംഗ് ഡയറക്ടർ യമുന, സി.സുകുമാരൻ, ജയ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.