ഉമ്മന്‍ ചാണ്ടി ജീവകാരുണ്യ മേഖലയിലെ കെടാവിളക്ക്: എം.എം.ഹസന്
1422977
Friday, May 17, 2024 12:54 AM IST
കാസര്‍ഗോഡ്: ജീവകാരുണ്യ മേഖലയിലെ കെടാവിളക്കായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്. കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജനശ്രീ ജില്ലാ മിഷന് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി സ്മൃതികേന്ദ്രവും പി.ഗംഗാധരന് നായര്‍ അനുസ്മരണ സമ്മേളനവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ സമൂഹത്തിന് വേണ്ടി പ്രത്യേകിച്ചും നിര്‍ധനര്‍ക്ക് വേണ്ടി അദ്ദേഹം ആവിഷ്ക്കരിച്ച കാരുണ്യ പദ്ധതികള്‍ തന്നെ ഉമ്മന്‍ ചാണ്ടിയുടെ സമൂഹത്തോടുള്ള കടപ്പാടായിരുന്നു. അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും സമൂഹത്തിന്റെ ഉന്നതിയായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത്.
കെഎംസിസിയുടെ ബൈത്തുറഹ്മ മോഡലില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ഥം വീട് വെച്ചു നല്കാന് ജനശ്രീ മിഷന് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനശ്രീ ജില്ലാ മിഷന് ചെയര്മാന് കെ. നീലകണ്ഠന് അധ്യക്ഷതവഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, കെ.പി.കുഞ്ഞിക്കണ്ണന്, ഖാദര്‍ മാങ്ങാട്, എം.കുഞ്ഞമ്പു നമ്പ്യാര്‍, എ.ഗോവിന്ദന് നായര്‍, കരിമ്പില്‍ കൃഷ്ണന്, മാമുനി വിജയന്, ധന്യ സുരേഷ്, വി.ആര്.വിദ്യാസാഗര്‍, ജെ.എസ്.സോമശേഖർ, ഹരീഷ് പി.നായര്‍, കെ.പി.സുധര്‍മ എന്നിവര്‍ പ്രസംഗിച്ചു.